Friday, January 21, 2011

പഴിചാരേണ്ട നമ്മള്‍ ...........

വേനലിന്‍ ചൂടിനാല്‍ കലി പൂണ്ട വെണ്‍മേഘം
കുളിരും മാരുതനാല്‍ പകയായ് പെയ്യവേ
തരുതടയില്ലാത്ത സഹ്യനോ നിളയോടു
അരുതെയെന്‍ മകളെയെന്നോതുന്നു മൌനമായ്

വൃദ്ധനാം പിതാവിനെ തിരിഞ്ഞു നോക്കീടാതെ
ആഴിയാം പ്രിയനെയോര്‍ത്ത് അവളോ വിട ചൊല്ലി
രണ്ടു നാള്‍ കഴിഞ്ഞപ്പോള്‍ നിള തന്‍ കാല്‍പ്പാടുകള്‍
തെളിഞ്ഞു വരവായ് ,നാടെങ്ങും വറുതിയായ്‌

മണലില്ലെന്നതത്രേ കാരണം ചൊല്ലൂ  അവര്‍
പ്രകൃതിസ്നേഹികളും കവിയും കഥാകൃത്തും
എങ്കിലോ മാനുഷാ നീ നൊക്കു നിന്‍ കണ്ണാടിയില്‍
ആ മണല്‍ തന്നാലെ നിന്‍ ഗൃഹവും പണിതീര്‍ത്തു


പഴിചാരേണ്ട നമ്മള്‍ ഇനിയും പരസ്പരം
ശാസ്ത്രമേ കണ്ടെത്തു നീ പുതുതാം മാര്‍ഗങ്ങളെ ....


Tuesday, January 18, 2011

മധുരം മലയാളം

ശീതികരിച്ചോരാ ഭക്ഷണപ്പൊതിയിലും
കാണുന്നു ഞാനെന്‍ ജന്മ വിഭൂവിനെ


ആവണിപ്പൂങ്കാറ്റിലാടുന്ന വാഴ തന്‍
കൈയിലായ് താളം വയ്ക്കുമാ തത്ത തന്‍ പായാരം

 കളകളം പാടുമീ ചൊലയ്ക്കൂ സ്വാഗത
ച്ചെണ്ടെന്തിയ കൈതവാഴപ്പെണ്നും

കന്നിയില്‍ കൊയ്ത്തു കഴിഞ്ഞൊരാ പാടത്തി
ലാദ്യമായ്‌ പെയ്യുന്നോരാ   പെരുമാരിയും


ചെളി പൂണ്ട കറുകയില്‍ കണ്‍ ചിമ്മി മേയുമാ
കരിമിഴിയാളായ അമ്മിണിക്കുട്ടിയും

ആകെ കുതിര്‍ത്തുമാ  ഞാറ്റു വേലക്കാറും
വൈകിട്ടായ്‌ എത്തുമാ തുലാ വര്‍ഷവും


നിലാവിലലിയുമാ വൃശ്ചികക്കുളിരും
പൂത്തിരുവാതിര തിങ്കള്‍ നിലാവും 


തരളമായ് നില്‍ക്കുമാ മാനസം അങ്ങിനെ
കാലത്തെ വെല്ലുമാ തോണി യിലേറുന്നു  


എങ്കിലുമറിയുന്നു ഞാനുമാ സത്യത്തെ
നല്ലതു മാത്രമേ ഓര്‍ക്കുന്നിതെന്‍ മനം


ആ കുളിരനപ്പുറം ആ പുഴയ്ക്കുമപ്പുറം
കാര്‍മേഘ നിഴലായ് സത്യവും തെളിയുന്നു


പൊടിയും കൊടും ചൂടും കൊലയും കൊടുങ്കാറ്റും
നാടിനെ പുല്കുന്നിതെന്നുമറിയുന്നു


അരുവിയും പാടവും കുളിരും മരങ്ങളും
മാറിയാല്‍ മാത്രമോയിവിടെയും ഉന്നതി ?


ഞാനറിയാത്തൊരാ നാടിന്റെ സ്പന്ദനം
എന്തിനായോര്‍ക്കണം എന്നു നിരീക്കവേ   

മറക്കുവതെങ്ങനെ ഞാന്‍ എന്നെ ഞാനാക്കി
മാറ്റിയ മധുര മലയാളത്തെ .... Friday, January 14, 2011

എന്റെ മണ്ടത്തരങ്ങള്‍ - 2


കോളേജില്‍  കാമ്പസ് സെലെക്ഷന്‍ നടക്കുന്ന സമയം ... ഞാനും വിപ്രൊയുടെ സ്ക്രീനിങ്  ടെസ്റ്റ് കേറികൂടി....പക്ഷെ ഇനി ഇന്റര്‍വ്യൂ  ഉണ്ട് .  ...അതും രണ്ടെണ്ണം ..1 .technical inerview,2 .  HR inerview ...പാസ്സാവും എന്നു അത്ര ഉറപ്പായൊണ്ടു ഷൂ, ബെല്റ്റ്, ടെന്‍ഷന്‍  ഒന്നും ഇല്ലാരുന്നു... :)

തൊട്ടടുത്ത കടയില്‍ നിന്നു ഒരു വെള്ള ഷര്‍ട്ടും വാങ്ങി കൊച്ചി അബാദ് പ്ലാസായിലേക്കു വിട്ടു... "ലിഫ്റ്റോമാനിയ" ഉള്ളതു കൊണ്ടു പടികള്‍ വഴി എഴാം നിലയിലെത്തി. പോകുന്ന വഴിക്കു കുറച്ചു റൂം ബോയ്സ് അവിടെ വൃത്തിയാക്കുന്നു..."poor ബോയ്സ് ഞാന്‍ എന്ന ഗസ്റ്റിന്റെ വാല്യക്കാര്‍ "...ഞാന്‍ ഇന്റര്‍വ്യൂ ഹോളിലെത്തി...

എന്റെ പേരു വിളിച്ചു.....ആദ്യം ടെക്നികല്‍ ആയിരുന്നു...എന്തൊക്കെയൊ പറഞ്ഞു...അവസാനം അദ്ദെഹം  "വെയിറ്റ് ഔട്ട്‌ സൈഡ് " എന്നു പറഞ്ഞു ....ഞാന്‍ വെയിറ്റ് ചെയ്തു...കുറച്ചു കഴിഞ്ഞപ്പൊ ഒരു ചേച്ചി വന്നു "ക്യാരി ഓണ്‍ " എന്ന് പറഞ്ഞു. ഞന്‍ തല ആട്ടി ...കുറചു കഴിഞ്ഞു വീണ്ടും  വന്നു ചേച്ചി "ക്യാരി ഓണ്‍ " പറഞു ....ഞന്‍
വീണ്ടും തല ആട്ടി. ...സമയം 3-4 മിനിട്ടു കടന്നു പോയി...എന്നിലെ കമ്മൂണിസ്റ്റ് കാരന്‍ ഉണര്‍ന്നു ..."മണ്ണാം കട്ട കുറെ നേരമായല്ലോ " ...അച്ഛന്‍ പറയാറുള്ള പോലെ opportunity  യുടെ  വാതില്‍  തള്ളി തുറന്നു...

അയാള്‍ എന്നോട് : who r u..?
ഞാന്‍ : I am anish.....good morning sir.
അയാള്‍ : Why r u here.?
ഞാന്‍ :  i am here ...HR interview doing... !!!

അപ്പൊ നമ്മുദെ എച് ആര്‍  ചേച്ചി ...anishhhhh......യൂ ക്യാരീ ഓണ് ......:(
ഞാന്‍  : യെസ്സ് മേം ...
ചേച്ചി : അനീഷ് യൂ ഗോ ഹൊം ...

എനിക്കു "ക്യാരി"യം പുടികിട്ടി...ഒട്ടും അമാന്തിചില്ല...പതുക്കെ സ്കൂട് ആയി ...പോരുന്ന   വഴിക്കു "റൂം ബൊയ്സ്...ക്ലീന്‍ ചെയ്യുന്നു"....അഹങ്കാരത്തിന്റെ നോട്ടം മാറ്റി...
.

Thursday, January 13, 2011

സന്യാസം

വളരെ നാളായി എനിക്കുള്ള ഒരു സംശയം ആണ്... ഒരു സന്യാസിയാണോ ഗാര്‍ഹികന്‍ ആണോ കൂടുതല്‍ ത്യാഗി..? കൂടുതല്‍ മനുഷ്യ സ്നേഹി ?
സന്യാസം കൊണ്ട് ..ഭൂമിയില്‍ ജനിച്ചതിന്റെ ഉദ്ദേശം(അങ്ങനെ ഒന്നുണ്ടെങ്ങില്‍) പൂര്തിയവുന്നുണ്ടോ  .?

ഒരു സന്യാസിയുടെ പുസ്തകം വായിച്ചപ്പോള്‍ പറയുന്നു...ജീവിതത്തിന്റെ അര്‍ഥം മനസിലാക്കാന്‍ സന്യാസം കൊണ്ടേ കഴിയു എന്ന്....അങ്ങനെ ആണെങ്ങില്‍ ഈ ഭൂമിയിലെ എല്ലാവരും സന്യാസത്തിനു ഒരുങ്ങുകയാനെങ്ങില്‍ പിന്നെ അവര്‍കൊക്കെ ആര് ഭക്ഷണം കൊടുക്കും...ആര് തുണി കൊടുക്കും ..? സന്യാസം ഒരു പുണ്യമാണെന്ന് എനിക്ക് തോന്നുന്നില്ല...
സ്വന്തം സുഖം മാത്രം നോക്കുന്നവര്‍ക്കെ സന്യാസത്തിലേക്ക് തിരിയാന്‍ പറ്റൂ എന്നാണ് എനിക്ക് തോന്നുന്നത്.

മാത്രമല്ല...ദൈവം എന്നുള്ള കോണ്‍സെപ്റ്റ്   മുഴുവനായി മനസിലാകണമെങ്കില്‍ relative ആയുള്ള ചിന്തക്ക് അപ്പുറം wholeness  ആയുള്ള ചിന്ത വേണം എന്നാണ്  പറയുന്നത്..മാത്രമല്ല
 അങ്ങനെ ഉള്ള ചിന്ത ഒരു സന്യാസിക്കു വേറെ ഒരാള്‍ക്ക് പകര്‍നു കൊടുക്കാനും ആകില്ല..വ്യക്തി സ്വന്തമായി നേടി എടുക്കണം...അപ്പോള്‍ അങ്ങനെ ഉള്ള ഒരു സന്യാസം കൊണ്ട് ആര്‍ക്കു എന്ത് പ്രയോജനം ?

ഇത് എന്റെ ഒരു view  മാത്രമാണ്...നിങ്ങള്‍ക്ക്  ഇത് തെറ്റായി തോന്നുന്നെങ്കില്‍ ..എങ്ങനെ ആണെന്ന് പറയാമോ ??
Wednesday, January 12, 2011

എന്റെ മണ്ടത്തരങ്ങള്‍ -1

സ്വപ്നങ്ങളെ  ഈ ചെറിയ തോളിലെറ്റി ഞാനും സായിപ്പിന്റെ നാട്ടിലോട്ടു വണ്ടി കയറി. എന്റെ സീറ്റിന്റെ അരുകില്‍ ഒരു ഡോക്ടര്‍ ...എനിക്കറിയാവുന്ന ബയൊളജി ചളുവെല്ലാം  ഞന്‍ അടിച്ചു  നോക്കി...ഒരു റെസ്പൊന്സില്ല...വിട്ടു പോ അളിയ എന്നു പറയുന്നതിനു പകരം അയാള്‍ ഇയര്‍ ഫൊണ്‍ എടുത്തു ചെവിയില്‍ വച്ചു...
മുന്നിലുള്ളാ ടിവിയില്‍ നിന്ന്  ഒരു മലയാളം  പടം തപ്പി എടുത്തു ഞനും ഉറങ്ങാന്‍  തുടങ്ങി.

ഉറക്കം എണീറ്റപ്പോള്‍  ...ദാ വരുന്നു ഒരു മദാമ്മ...എന്റെ അളിയാ .... എനിക്കറിയാവുന്ന ഇംഗ്ലീഷ്   ഒന്നും ഏശുന്നില്ല...യാ യാ യെസ് യെസ് ന്റെ സഹായത്താല്‍   കുറച്ചു  ഫുഡ് വാങ്ങി ...
കിട്ടിയ ഫുഡ് ഒന്നും കഴിക്കാന്‍ പറ്റിയില്ല ..കാരണം  "ബാക്റ്റീരിയ" അല്ല...എന്ത്‌ .. എവിടെ.. എങ്ങനെ ...    :(   ...സായിപ്പു അസ്സെമ്ബ്ലെട് ഫുഡിന്റെ ആള്‍ ആണെന്ന്  അപ്പോഴാ പിടി കിട്ടിയെ...
ഞന്‍ എന്റെ ഡോക്ടര്‍ സാറിനെ നോക്കി ..."ഇല നക്കി പട്ടിടെ  ചിറിനക്കി പട്ടി"...എന്നെയും നോക്കി ഇരിക്കുന്നു...
എനിക്ക്  കിട്ടിയ    ചായ കുടിക്കാന്‍ നോക്കി...മധുരമില്ല...ഷുഗര്‍ പാക്കറ്റ്  പൊട്ടിചിട്ടൂ . ബാക്കി ഉള്ള  ഫുഡെല്ലാം ഓരോന്നായി അടിചൂ ...combination നോക്കിയില്ല......പക്ഷെ എല്ലാത്തിനും  ഒടുവില്‍ ഇതാ ഒരു ചെറിയ  പാക്കറ്റ് ബാക്കി ...അതു പൊട്ടിച്ചു കഴിക്കാന്‍ പോയപ്പോള്‍ "മുറിവൈദ്യന്‍ " തടുത്തു ...അതു മില്ക് ക്രീം ...ചായയില്‍ ഇടാന്‍ ഉള്ളതാണു...ചമ്മല്‍ ഒതുക്കി ഞന്‍ പറഞ്ഞു ..."ഐ നൊ....ഐ വാസ് ജസ്റ്റ് റ്റെസ്റ്റിങ് ഇറ്റ് അഹ്..."...സായിപ്പു കട്ടന്‍ ചായ കുടിക്കില്ലാന്നു അപ്പൊ മനസിലയി....Relativty to wholeness.

Like to share some thoughts.