Wednesday, January 12, 2011

എന്റെ മണ്ടത്തരങ്ങള്‍ -1

സ്വപ്നങ്ങളെ  ഈ ചെറിയ തോളിലെറ്റി ഞാനും സായിപ്പിന്റെ നാട്ടിലോട്ടു വണ്ടി കയറി. എന്റെ സീറ്റിന്റെ അരുകില്‍ ഒരു ഡോക്ടര്‍ ...എനിക്കറിയാവുന്ന ബയൊളജി ചളുവെല്ലാം  ഞന്‍ അടിച്ചു  നോക്കി...ഒരു റെസ്പൊന്സില്ല...വിട്ടു പോ അളിയ എന്നു പറയുന്നതിനു പകരം അയാള്‍ ഇയര്‍ ഫൊണ്‍ എടുത്തു ചെവിയില്‍ വച്ചു...
മുന്നിലുള്ളാ ടിവിയില്‍ നിന്ന്  ഒരു മലയാളം  പടം തപ്പി എടുത്തു ഞനും ഉറങ്ങാന്‍  തുടങ്ങി.

ഉറക്കം എണീറ്റപ്പോള്‍  ...ദാ വരുന്നു ഒരു മദാമ്മ...എന്റെ അളിയാ .... എനിക്കറിയാവുന്ന ഇംഗ്ലീഷ്   ഒന്നും ഏശുന്നില്ല...യാ യാ യെസ് യെസ് ന്റെ സഹായത്താല്‍   കുറച്ചു  ഫുഡ് വാങ്ങി ...
കിട്ടിയ ഫുഡ് ഒന്നും കഴിക്കാന്‍ പറ്റിയില്ല ..കാരണം  "ബാക്റ്റീരിയ" അല്ല...എന്ത്‌ .. എവിടെ.. എങ്ങനെ ...    :(   ...സായിപ്പു അസ്സെമ്ബ്ലെട് ഫുഡിന്റെ ആള്‍ ആണെന്ന്  അപ്പോഴാ പിടി കിട്ടിയെ...
ഞന്‍ എന്റെ ഡോക്ടര്‍ സാറിനെ നോക്കി ..."ഇല നക്കി പട്ടിടെ  ചിറിനക്കി പട്ടി"...എന്നെയും നോക്കി ഇരിക്കുന്നു...
എനിക്ക്  കിട്ടിയ    ചായ കുടിക്കാന്‍ നോക്കി...മധുരമില്ല...ഷുഗര്‍ പാക്കറ്റ്  പൊട്ടിചിട്ടൂ . ബാക്കി ഉള്ള  ഫുഡെല്ലാം ഓരോന്നായി അടിചൂ ...combination നോക്കിയില്ല......പക്ഷെ എല്ലാത്തിനും  ഒടുവില്‍ ഇതാ ഒരു ചെറിയ  പാക്കറ്റ് ബാക്കി ...അതു പൊട്ടിച്ചു കഴിക്കാന്‍ പോയപ്പോള്‍ "മുറിവൈദ്യന്‍ " തടുത്തു ...അതു മില്ക് ക്രീം ...ചായയില്‍ ഇടാന്‍ ഉള്ളതാണു...ചമ്മല്‍ ഒതുക്കി ഞന്‍ പറഞ്ഞു ..."ഐ നൊ....ഐ വാസ് ജസ്റ്റ് റ്റെസ്റ്റിങ് ഇറ്റ് അഹ്..."...സായിപ്പു കട്ടന്‍ ചായ കുടിക്കില്ലാന്നു അപ്പൊ മനസിലയി....



2 comments:

  1. ഹിഹിഹി ....ഒന്നാം ഭാഗം കൊള്ളാം ...

    ReplyDelete