Tuesday, January 18, 2011

മധുരം മലയാളം

ശീതികരിച്ചോരാ ഭക്ഷണപ്പൊതിയിലും
കാണുന്നു ഞാനെന്‍ ജന്മ വിഭൂവിനെ


ആവണിപ്പൂങ്കാറ്റിലാടുന്ന വാഴ തന്‍
കൈയിലായ് താളം വയ്ക്കുമാ തത്ത തന്‍ പായാരം

 കളകളം പാടുമീ ചൊലയ്ക്കൂ സ്വാഗത
ച്ചെണ്ടെന്തിയ കൈതവാഴപ്പെണ്നും

കന്നിയില്‍ കൊയ്ത്തു കഴിഞ്ഞൊരാ പാടത്തി
ലാദ്യമായ്‌ പെയ്യുന്നോരാ   പെരുമാരിയും


ചെളി പൂണ്ട കറുകയില്‍ കണ്‍ ചിമ്മി മേയുമാ
കരിമിഴിയാളായ അമ്മിണിക്കുട്ടിയും

ആകെ കുതിര്‍ത്തുമാ  ഞാറ്റു വേലക്കാറും
വൈകിട്ടായ്‌ എത്തുമാ തുലാ വര്‍ഷവും


നിലാവിലലിയുമാ വൃശ്ചികക്കുളിരും
പൂത്തിരുവാതിര തിങ്കള്‍ നിലാവും 


തരളമായ് നില്‍ക്കുമാ മാനസം അങ്ങിനെ
കാലത്തെ വെല്ലുമാ തോണി യിലേറുന്നു  


എങ്കിലുമറിയുന്നു ഞാനുമാ സത്യത്തെ
നല്ലതു മാത്രമേ ഓര്‍ക്കുന്നിതെന്‍ മനം


ആ കുളിരനപ്പുറം ആ പുഴയ്ക്കുമപ്പുറം
കാര്‍മേഘ നിഴലായ് സത്യവും തെളിയുന്നു


പൊടിയും കൊടും ചൂടും കൊലയും കൊടുങ്കാറ്റും
നാടിനെ പുല്കുന്നിതെന്നുമറിയുന്നു


അരുവിയും പാടവും കുളിരും മരങ്ങളും
മാറിയാല്‍ മാത്രമോയിവിടെയും ഉന്നതി ?


ഞാനറിയാത്തൊരാ നാടിന്റെ സ്പന്ദനം
എന്തിനായോര്‍ക്കണം എന്നു നിരീക്കവേ   

മറക്കുവതെങ്ങനെ ഞാന്‍ എന്നെ ഞാനാക്കി
മാറ്റിയ മധുര മലയാളത്തെ ....



 











6 comments:

  1. നല്ല കുറെ ദൃശ്യങ്ങള്‍ അനുഭവിപ്പിച്ചു.
    അക്ഷരത്തെറ്റുകള്‍ ആസ്വാദനത്തില്‍ കല്ലുകടിയാകുന്നു.
    ശ്രദ്ധിക്കുമല്ലോ!?
    :)

    ReplyDelete
  2. ഒരു സഹൃദയന്റെ വിങ്ങലുണ്ട് ഈ വരികളില്‍..
    ആശംസകള്‍..

    ReplyDelete
  3. പ്രവാസം അങ്ങനെ എത്രയോ കാര്യങ്ങള്‍ ഓര്‍മിപ്പിക്കുന്നു !!
    മറക്കാന്‍ കഴിയുമോ ജന്മ നാടിനെ ?

    ReplyDelete
  4. Really Touching Bro !!! kidilan !!!

    ReplyDelete