Friday, January 21, 2011

പഴിചാരേണ്ട നമ്മള്‍ ...........

വേനലിന്‍ ചൂടിനാല്‍ കലി പൂണ്ട വെണ്‍മേഘം
കുളിരും മാരുതനാല്‍ പകയായ് പെയ്യവേ
തരുതടയില്ലാത്ത സഹ്യനോ നിളയോടു
അരുതെയെന്‍ മകളെയെന്നോതുന്നു മൌനമായ്

വൃദ്ധനാം പിതാവിനെ തിരിഞ്ഞു നോക്കീടാതെ
ആഴിയാം പ്രിയനെയോര്‍ത്ത് അവളോ വിട ചൊല്ലി
രണ്ടു നാള്‍ കഴിഞ്ഞപ്പോള്‍ നിള തന്‍ കാല്‍പ്പാടുകള്‍
തെളിഞ്ഞു വരവായ് ,നാടെങ്ങും വറുതിയായ്‌

മണലില്ലെന്നതത്രേ കാരണം ചൊല്ലൂ  അവര്‍
പ്രകൃതിസ്നേഹികളും കവിയും കഥാകൃത്തും
എങ്കിലോ മാനുഷാ നീ നൊക്കു നിന്‍ കണ്ണാടിയില്‍
ആ മണല്‍ തന്നാലെ നിന്‍ ഗൃഹവും പണിതീര്‍ത്തു


പഴിചാരേണ്ട നമ്മള്‍ ഇനിയും പരസ്പരം
ശാസ്ത്രമേ കണ്ടെത്തു നീ പുതുതാം മാര്‍ഗങ്ങളെ ....


6 comments:

  1. കാലിക പ്രസക്തിയുള്ള ഈ കവിത ഇഷ്ടപ്പെട്ടു ..പ്രകൃതിയും പുഴയും എല്ലാം നശിപ്പിക്കുന്ന ദുര മൂത്ത മനുഷ്യര്‍ ഇങ്ങനെ ചിന്തിച്ചിരുന്നെങ്കില്‍ ..!!

    ReplyDelete
  2. നിള ബാക്കിയുണ്ടാവണമെങ്കില്‍ ചോര്‍ച്ച തടയാന്‍ ഇനി പ്ലാസ്റ്റിക് മണല്‍ കൊണ്ട് അടിത്തറ പാകണം..

    ReplyDelete
  3. നന്ദി സുഹൃത്തേ...എല്ലാവരും ഒരുപോലെ ചിന്തിക്കുന്ന കാലം ഉണ്ടാകില്ലല്ലോ

    ReplyDelete
  4. Nice brother ..iniyum iniyum porattei !!!

    ReplyDelete
  5. "വൃദ്ധനാം പിതാവിനെ തിരിഞ്ഞു നോക്കീടാതെ
    ആഴിയാം പ്രിയനെയോര്‍ത്ത് അവളോ വിട ചൊല്ലി "

    ഈ പ്രയോഗം കൊള്ളാം. ഇതിന്‍റെ മറ്റൊരു വ്യാഖ്യാനം നമ്മുടെ മാനുഷിക ബന്ധങ്ങളുടെ മുല്യച്യുതി ആണ്.

    ReplyDelete
  6. കവിത നന്നായിരിക്കുന്നു....

    ReplyDelete